kseb
അപകാവസ്ഥയിൽ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിലെ റോഡരികിൽ നിൽക്കുന്ന വൈദ്യുതപോസ്റ്റ്

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതപോസ്റ്റ് മാറ്റണമെന്ന് മൂവാറ്റുപുഴ പൗരസമിതി ആവശ്യപ്പെട്ടു. റോഡരികിൽ ഈ പോസ്റ്റ് നിൽക്കുന്നതിനാൽ വാഹനം തിരിച്ചെടുക്കുവാൻ ഏറെ ബുദ്ധിമുട്ടുകയാണെന്ന് ഡ്രെെവർമാർ പരാതിപ്പെടുന്നു. ദിവസവും ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ പതിവായി. ഈ പോസ്റ്റ് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ പൗരസമിതി കെ.എസ്.ഇ.ബിക്ക് പരാതി നൽകിയതായി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി പറഞ്ഞു. നടപടി സ്വീകരിച്ചില്ലെങ്കിൽ പൗരസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൗരസമിതി.