കുറുപ്പംപടി: സെന്റ് മേരീസ് പബ്ളിക് സ്‌കൂളിൽ കുട്ടികളുടെ തിരഞ്ഞെടുപ്പും സ്ഥാനാരോഹണ ചടങ്ങും നടത്തി. പെരുമ്പാവൂർ അസി. ഫയർ സ്റ്റേഷൻ ഓഫീസർ പി.ആർ. ലാൽജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൽബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ബിനു കെ.ബേബി സത്യവാചകം ചൊല്ലിക്കൊടുത്തു. സ്‌കൂൾ ലീഡർമാരായ ഓൾവിൻ പ്രിൻസ് അനിൽ, അൽസ മറിയം ബിജു എന്നിവരോടൊപ്പം വിവിധ ഹൗസ് ലീഡർമാരും ചുമതലയേറ്റു. ബിജു എം. വർഗീസ്, സാജു മാത്യു, സിനി വി. ജോർജ്, ജെയ്സൻ ടി. പൗലോസ്, മെറിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.