പെരുമ്പാവൂർ: പെരുമ്പാവൂർ പൗരസ്ത്യ സുവിശേഷ സമാജം ഹെഡ് ഓഫീസ് കോംപ്ലക്‌സിൽ നടന്നുവരുന്ന മിഷനറി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഞ്ചാമത് ബാച്ച് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ കോഴ്സുകളുടെ ഉദ്ഘാടനം എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. മാർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. സെമിനാരി പ്രിൻസിപ്പൽ ആദായി ജേക്കബ് കോർ എപ്പിസ്‌കോപ്പ റാങ്ക് ജേതാക്കൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി, പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ, ഗീവർഗീസ് മുളയംകോട്ട് കോർ എപ്പിസ്‌കോപ്പ, വർഗീസ് വാലയിൽ കോർ എപ്പിസ്‌കോപ്പ, ഫാ. സാജു കീപ്പനശേരിൽ, ഫാ. സ്‌കറിയാ മണ്ണൂർ, ഫാ. തങ്കച്ചൻ വർഗീസ്, ഫാ. വർഗീസ് കുറ്റിപുഴയിൽ, ഡീക്കൺ ടോണി മേതല, പ്രിൻസിപ്പാൾ എം.സി. വർക്കി, സാബു കുര്യൻ, പ്രൊഫ. ജോസഫ് മറ്റം, സിജു ടി. പോൾ എന്നിവർ പ്രസംഗിച്ചു.