കിഴക്കമ്പലം: മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ പബ്ലിക് ലൈബ്രറി, എക്‌സൈസ്, കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരിവർജന മിഷൻ വിമുക്തി ബോധവത്കരണ സെമിനാർ നടത്തി. തിരുവനന്തപുരം വിഷൻ ഒഫ് ലൈഫ് പപ്പറ്റ് ഡ്രാമാടീമിന്റെ നേതൃത്വത്തിൽ കയ്യുറപാവ നാടകം അവതരിപ്പിച്ചു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പി.വി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പി.ജി. സജീവൻ, വി.എ. വിജയകുമാർ, സാബു വർഗീസ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. നൈസാം ബോധവത്കരണ ക്ലാസെടുത്തു.