മൂവാറ്റുപുഴ: തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം വെട്ടിക്കുറക്കൽ, വൈദ്യുതി ചാർജ് വർദ്ധന, ഇന്ധനവിലവർദ്ധന, ആന്തൂരിലെ പ്രവാസി ആത്മഹത്യ, നെടുങ്കണ്ടം ഉരുട്ടിക്കൊല തുടങ്ങിയവയിൽ പ്രതിഷേധിച്ച് 15 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ധർണ നടത്തുന്നതിന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ അഡ്വ. കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം. അബ്ദുൽ മജീദ്, ജില്ലാ സെക്രട്ടറി വിൻസെന്റ് ജോസഫ്, ജോയി മാളിയേക്കൽ, അഡ്വ. വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ , പി.എ. ബഷീർ, പി.വി. കൃഷ്ണൻ നായർ, പി.പി. എൽദോസ്, പി.എസ്. സലിംഹാജി, ടോം കുര്യാച്ചൻ, ബിനോയ് താണിക്കൽ, സുരേന്ദ്രൻ, പി.ആർ. നീലകണ്ഠൻ, ബേബി ജോൺ തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ/പഞ്ചായത്തുതല യു.ഡി.എഫ് നേതൃ യോഗങ്ങൾ 11, 12 തീയതികളിൽ ചേരുന്നതിനും തീരുമാനിച്ചു.