പെരുമ്പാവൂർ: വേങ്ങൂർ ഗവ. എൽ.പി സ്‌കൂളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 72.8 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ അക്കാഡമിക് ബ്ലോക്ക് നിർമ്മിച്ചു. അഞ്ച് ക്ലാസ് മുറികളും റീഡിംഗ് റൂമും ഉൾപ്പെടുന്നതാണ് ബ്ലോക്ക്. ഉദ്ഘാടനം 13ന് രാവിലെ പതിനൊന്നിന് ബെന്നി ബഹന്നാൻ എം.പി നിർവഹിക്കും.