അങ്കമാലി .കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ചെറുകിട വ്യാപാരികൾക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമാകാനുള്ള പ്രായപരിധി 50 വയസ്സ് വരെ ആക്കണമെന്നും, ജി.എസ്.ടി രജിസ്‌ട്രേഷൻ ഇല്ലാത്ത അർഹരായ ചെറുകിട വ്യാപാരികൾക്ക് കൂടി ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നും തുറവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു.വ്യാപാരഭവനിൽ നടന്ന യോഗം മേഖലാ പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളുടെ മക്കൾക്കുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി അവാർഡ് വിതരണം തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു പുതിയ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി.വൈസ് പ്രസിഡന്റ് പി.കെ അശോകൻ, സെക്രട്ടറി സാബു ജോസ്, ജോ. സെക്രട്ടറി ജോണി വടക്കുംഞ്ചേരി,ട്രഷറർ ലിക്‌സൺ ജോർജ്ജ, പി.വി അഗസ്റ്റിൻ,വി.ആർ പ്രിയദർശൻ എന്നിവർ പ്രസംഗിച്ചു.