അങ്കമാലി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.പി.ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ഗ്രേസി റാഫേൽ, എ.എ.സന്തോഷ്, വനജ സദാനന്ദൻ, മിൽമ സെക്രട്ടറിമാരായ വി.ഡി.ജോസ്, സിസിലി കെ.വി എന്നിവർ സംസാരിച്ചു. ക്ഷീര വികസന ഓഫീസർ അനു മുരളി, ഡയറി ഫാം ഇൻസെറ്റർ എ.ഗോപകുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഡി.ഇ.ഓ. എ.ഷഫീന, എ.ഡി.എ. ശ്രീലേഖ എന്നിവർ ചാർജെടുത്തു.