അങ്കമാലി. വർധിപ്പിച്ച ഇന്ധനവില പിൻവലിക്കണമെന്ന് ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചത് വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സബ്‌സിഡി പുന:സ്ഥാപിച്ച് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.വർഗീസ് വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ പി.എം. പൗലോസ്, ടി.പി. കുര്യാക്കോസ്, സജീവ് അരീക്കൽ, ടി.പി.ജോൺസൺ, എൽദോ കിടങ്ങത്ത് എന്നിവർ പ്രസംഗിച്ചു.