jcb
ചെറായി ദേവസ്വംനട ജംഗ്ഷനിലെ കാന ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു.

വൈപ്പിൻ: മഴയെത്തിയപ്പോൾ ചെറായി ദേവസ്വം നടയിലെ കാനകൾ നിറഞ്ഞതിനെ തുടർന്ന് കാന വൃത്തിയാക്കാൻ വേണ്ടി കാന പൊളിച്ചത് ജംഗ്ഷനിൽ ഗതാഗതക്കുരുക്കിനിടയാക്കി. പൊതുമരാമത്ത് വകുപ്പ് കാന നിർമ്മിച്ച് മുകളിൽ ടൈൽ വിരിച്ചിരുന്നു. എന്നാൽ മഴയെത്തി കാന നിറഞ്ഞപ്പോൾ ഉറപ്പിച്ചു വച്ച സ്ലാബുകൾ ഇളക്കിമാറ്റാതെ വൃത്തിയാക്കാൻ പറ്റാത്ത സ്ഥിതിയായി. ഇതിനെ തുടർന്നാണ് ടൈലുകൾ പൊളിച്ചുനീക്കി സ്ലാബുകൾ ഇളക്കിമാറ്റി പണി നടത്തിയത്. കാനയിൽ നിന്ന് കോരി മാറ്റുന്ന മണ്ണും ചെളിയും കോരിയിടാൻ ലോറി പണിസ്ഥലത്ത് പാർക്ക് ചെയ്തതോടെ വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിലെ ഏറ്റവും തിരക്കേറിയ ദേവസ്വം നടയിൽ ഗതാഗതക്കുരുക്കായി. പൊതുമരാമത്ത് വകുപ്പിന്റെ കാന വൃത്തിയാക്കുന്നത് അവർ തന്നെയായിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം വൃത്തിയാക്കൽ നടത്താനാകാതെ വന്നപ്പോൾ പൊതുജനങ്ങളുടെ ആവശ്യപ്രകാരം വൃത്തിയാക്കൽ ജോലി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.