അങ്കമാലി: കേരള പുലയ മഹാസഭ അങ്കമാലി ടൗൺ ശാഖയുടെ ആഭിമുഖ്യത്തൽ പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വഴി ലഭിച്ച പച്ചക്കറി വിത്ത് വിതരണം നടത്തി.റിട്ട.വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ജി.തുളസീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ശരത് അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി രാജേഷ്.കെ.എസ്.ഇ.ബി.എ.ഇ സുരേഷ്‌, ഡോ.പി.കെ. രാജു, അച്ചുതൻ.വി.കെ, കുട്ടപ്പൻ, സിമി രാജു ,ശാരി കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.