പെരുമ്പാവൂർ: മുൻ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ.വിയുടെ ചരമവാർഷികദിനം നാളെ ആചരിക്കും. പുല്ലുവഴി വില്ലേജ് ഓഫീസ് കവലയിൽ രാവിലെ 8.45 ന് പതാക ഉയർത്തുന്നതോടെ ചടങ്ങിന് തുടക്കമാകും. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സി.പി. ഐയും പി.കെ.വി സ്മാരകട്രസ്റ്റും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. വനംവകുപ്പ് മന്ത്രി പി. രാജു, കെ.ഇ. ഇസ്മയിൽ എന്നിവർ പ്രസംഗിക്കും.