ആലുവ: സഹകരണ നിയമത്തിന്റെ 50ാം വാർഷികം എന്ന വിഷയത്തിൽ സഹകരണ സംഘം ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി ഏകദിന സഹകരണ ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 31ന് വൈറ്റില മെർമെയ്ഡ് ഹോട്ടലിൽ നടക്കുന്ന സെമിനാർ എം.എം. മോനായി ഉദ്ഘാടനം ചെയ്യും. ബി.പി. പിള്ള വിഷയാവതരണം നടത്തും. പി.എൻ മോഹനൻ, റിട്ട. ജോയിന്റ് രജിസ്ട്രാർ പി.ബി. ഉണ്ണിക്കൃഷ്ണൻ, എം.കൃഷ്ണൻ നായർ, മണ്ണടി അനിൽ എന്നിവർ സംബന്ധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 15 ന് മുമ്പ് നോമിനേഷൻ സമർപ്പിക്കണം. 9744190734.