കൊച്ചി :പാലങ്ങളുടെ ബലവും സുരക്ഷയും പരിശോധിക്കാൻ വിദഗ്ദ്ധരുടെ നേതൃത്വ ത്തിൽസ്ഥിരമായ ഇലക്ട്രോണിക് മോണിട്ടറിംഗ്സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻആവശ്യപ്പെട്ടു.

പാലാരിവട്ടം ഫ്ളെെ ഓവറിന്റെ തകരാറുകളെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാൻ അന്താരാഷ്ട്ര നിലവാരമുള്ള എൻജിനിയറിംഗ് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം. ക്വാളിഫെെഡ് ഓഡിറ്റിംഗ് നടത്തണം . കിറ്റ്കോ, ആർ.ബി.ഡി.സി.കെ എന്നീ സർക്കാർ ഏജൻസികളുടേയും നിർമ്മാണ കമ്പനിയുടേയും വീഴ്ചകൾ കൃത്യമായി കണ്ടെത്തണം

സാങ്കേതിക പിഴവുകളും നിർമ്മാണ തകരാറുകളും പരിഹരിക്കാനുള്ള തുക കരാറുകാരനിൽ നിന്ന് ഈടാക്കി പുനർനിമ്മിച്ച് പാലം എത്രയും പെട്ടെന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് കണ്ണമ്പിള്ളി, ജില്ലാപ്രസിഡന്റ് ബിനു മാത്യു ,സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

കരാറുകാരുടെ നിഗമനങ്ങൾ


. 47 കോടി രൂപയ്ക്ക് ഭരണാനുമതി .. 41 കോടി രൂപയ്ക്ക് കരാർ

ബിൽ തുക 27 കോടി രൂപ മാത്രം.

കിറ്റ്കോ പ്രധാനഉത്തരവാദി

കിറ്റ്കോ .സാങ്കേതികാനുമതി നൽകിയതിലുംഗുരുതര പിഴവ്

ഒരിക്കൽപ്പോലും എൻജിനിയറിംഗ് സർവേ നടന്നി ല്ല.