കോലഞ്ചേരി: കോലഞ്ചേരി പള്ളിയിൽ പെരുന്നാളിനു തുടക്കം കുറിച്ച് ഇടവക വികാരി ഷിബിൻ പോൾ കൊടി ഉയർത്തി. 12 നു പെരുന്നാൾ സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ച് കോലഞ്ചേരി നഗരപ്രദേശം ഫെസ്റ്റിവൽ ഏരിയയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ കാർഷിക വിപണന മേളകൾ ഒന്നര മാസത്തോളം നീണ്ടുനിൽക്കും.