ആലുവ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ എന്നിവർ ചേർന്ന് നിർവഹിച്ചു.
നെടുമ്പാശേരിയിൽ മിനി സുരേഷിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. ബാങ്ക് സെക്രട്ടറി ലിജി പി. സ്‌ക്കറിയ അദ്ധ്യക്ഷത വഹിച്ചു. ആലുവ അസി. രജിസ്ട്രാർ എൻ. വിജയകുമാർ മുഖ്യാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരളാ മോഹൻ, ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സൺ സി. ഓമന, ജോർജ്ജ് പി. അരീക്കൽ, പി.വി. വർഗ്ഗീസ്, ഷിബു മൂലൻ, പി.ഐ. ഏലിയമ്മ, കെ.വി. ജോണി, കെ.പി. പോളി, കെ.സി. ഷിബു, ഹരീഷ് പല്ലേരി എന്നിവർ പ്രസംഗിച്ചു.