yoth-congress
ക്രേന്ദസർക്കാരിന്റെ ഇന്ധന വില വർദ്ധനവിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തകർ മെഴുകുതിരി കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.

കാലടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വൈദ്യുതി, ഇന്ധന വില വർദ്ധനവിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. കാലടി സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ബി.സാബു ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ദിവസം ജനങ്ങൾക്ക് വാഗ്ദാനം നൽകിയത് അഞ്ച് വർഷത്തേക്ക് ഒന്നിനും വില വർദ്ധനവ് ഉണ്ടാകില്ലെന്നാണ്. എന്നാൽ ഇതിന് വിപരീതമായി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങൾക്ക് ഇരട്ട പ്രഹരമേൽപ്പിച്ചുവെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. കാലടി മണ്ഡലം ഇന്ത്യൻ യൂത്ത് കോൺഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡന്റ് ജിനേഷ് വർഗീസ് നേതൃത്വം നൽകി.നിരവധി പ്രവർത്തകർ പ്രകടനത്തിലും, മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു.