മൂവാറ്റുപുഴ: സാക്ഷരതാമിഷൻ നടത്തിവരുന്ന പത്താംതരം തുല്യത, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷൻ തുടങ്ങി. മൂവാറ്റുപുഴ നഗരസഭയിലുള്ളവരിൽ ആദ്യം ചേരുന്ന 15 പേർക്ക് പത്താംതരം തുല്യതയ്ക്കും 15 പേർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്കും ഫീസ് സൗജന്യമുണ്ട്. രജിസ്‌ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതി. ഫോൺ: 6282762936.