ഉദയംപേരൂർ: തെക്കൻ പറവൂർ പഴയ മത്സ്യ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലം ധീവര സമുദായത്തിന് തിരികെ നൽകുന്നതിന് ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മറ്റി സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു . .ഭരണ സമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തെ അംഗീകരിച്ചപ്പോൾ എൽ.ഡി.എഫിലെ മൂന്ന് അംഗങ്ങളും ,സെക്രട്ടറിയും ഈ തീരുമാനത്തെഎതിർത്തു.