ആലുവ: റെസിഡൻറ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ മെഡിസിൻ ബോക്‌സ് വഴി സംഭരിച്ച മരുന്നുകൾ കൊച്ചിൻ മെഡിക്കൽ കോളജിലെ പാലിയേറ്റീവ് വിഭാഗത്തിൽ നൽകി. മെഡിക്കൽ കോളജിൽ സന്നദ്ധസേവനം നൽകുന്ന പ്രവർത്തകരുടെ ലീഡറുമായ സക്കീർ ഹുസൈൻ ഏറ്റുവാങ്ങി. കോറ പ്രസിഡൻറ് പി.എ. ഹംസക്കോയ, സെക്രട്ടറി കെ. ജയപ്രകാശ്, ആക്ഷൻ ഫോഴ്‌സ് സെക്രട്ടറി എം. സുരേഷ് എന്നിവർ ചേർന്നാണ് മരുന്നുകൾ കൈമാറിയത്.
2017 നവമ്പറിൽ ആരംഭിച്ച കോറയുടെ ഈ സേവനത്തിലൂടെ ഇതുവരെ ഏകദേശം ഏഴുലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ പല സംഘടനകൾക്കായി നൽകി കഴിഞ്ഞു. ആലുവ, ശ്രീമൂലനഗരം, തായിക്കാട്ടുകാര, പുറയാർ, എടത്തല എന്നിവിടങ്ങളിലെ പാലിയേറ്റീവ് കെയർ സംഘടനകൾ, വെളിയത്തുനാട് വെൽഫെയർ ചാരിറ്റി സ്ഥാപനം, പറവൂർ ചൈതന്യ ആശുപത്രി, മാഞ്ഞാലി ശ്രീനാരായണ മെഡിക്കൽ കോളേജ് , കോഴിക്കോട് എം.എസ്.എസ്, ചാവക്കാട് കൺസോൾ എന്നീ സംഘടനകൾക്കും മരുന്നുകൾ നൽകിയിട്ടുണ്ട്.