ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ പുതിയ സ്‌കൂൾ കാബിനറ്റ് ചുമതലയേറ്റു. സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് എം. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്‌കൂൾ ലീഡർ അഖില കെ. നായർ സ്വാഗതം പറഞ്ഞു. റസിഡന്റ് മാനേജർ ആർ. സലിംകുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ലീഡർ എ.എച്ച്. അർഷാദ്, ഡെപ്യൂട്ടി സ്‌കൂൾ ലീഡർ ദിയ സൂസൻ തലക്കാവിൽ എന്നിവർ സംസാരിച്ചു.
സീനിയർ ഹെഡ് ബോയായി എ.എച്ച്. അർഷാദ് , സീനിയർ ഹെഡ് ഗേളായി ദിയ സൂസൻ തലക്കാവിൽ, ജൂനിയർ ഹെഡ് ബോയിയായി ജിഷ്ണു, ജൂനിയർ ഹെഡ് ഗേളായി മാളവിക, സ്‌പോർട്‌സ് ക്യാപ്ടനായി അതുൽ ആന്റണി, വൈസ് ക്യാപ്ടനായി അയന സൂസൻ എന്നിവർ ചുമതലയേറ്റു.