പള്ളുരുത്തി: പ്രളയക്കെടുതിയിൽ അടച്ചു പൂട്ടേണ്ടി വന്ന ഫ്ളവർ മില്ലുകൾക്ക് മേൽ ഏർപ്പെടുത്തിയ വൈദ്യു തചാർജ് വർദ്ധനവ് ഇടിത്തിയായെന്ന് ഓൾ കേരള സ്മോൾ സ്കെയിൽ ഫ്ളവർ ആന്റ് റൈസ് മിൽ ഓണേഴ്സ് കുറ്റപ്പെടുത്തി.ഇത് മനുഷ്യത്വഹീനമായ കടന്നുകയറ്റമാണെന്ന് ഭാരവാഹികളായ അഗസ്റ്റിൻ കരിമ്പും കാല, പി.എ.എം ബഷീർ എന്നിവർ അറിയിച്ചു.