വൈപ്പിൻ.കൊച്ചി താലൂക്കിലെ റേഷൻ കാർഡുകളിൽ ഇനിയും ആധാർ ലിങ്ക് ചെയ്യാത്തവർ ഈമാസം 20 നകം ലിങ്ക് ചെയ്യണമെന്ന് കൊച്ചി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ആധാർ ലിങ്ക് ചെയ്യാത്തവരുടെ ലിസ്റ്റ് എല്ലാ റേഷൻ കടകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് റേഷൻകടയിലെ ഈ പോസ് മെഷിൻവഴിയോ അക്ഷയ സെന്റർ വഴിയോ ആധാർ ബന്ധിപ്പിക്കണം അല്ലാത്തവർക്ക് റേഷൻ നഷ്ടപ്പെടും.