health
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിയരോഗികളുടെ തിരക്ക് .

മൂവാറ്റുപുഴ: കാലാവസ്ഥയിൽ ഉണ്ടായ മാറ്റത്തെത്തുടർന്ന് നഗരത്തിലേയും നാട്ടിൻപുറങ്ങളിലേയും ആശുപത്രികൾ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു. ജനറൽ ആശുപത്രിക്കു പുറമെ സ്വകാര്യ ആശുപത്രികളിലെത്തുന്നവരിൽ ഭൂരിഭാഗവും പനി ബാധിതരാണ്. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഗുരുതരാവസ്ഥയിലെത്തുന്നവർ ഒഴികെയുള്ളവരെ അഡ്മിറ്റ് ചെയ്യാതെ ഡോക്ടർമാർ മടക്കി അയക്കുകയാണ്. നഗരസഭയ്ക്ക് പുറമെ പായിപ്ര, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, വാളകം, ആരക്കുഴ ഗ്രാമപഞ്ചായത്തുകളിൽ നിന്നടക്കമുള്ളവരാണ് പനി ബാധിതരിലേറെയും. പലർക്കും ശരീരംവേദനയും ശക്തമായ ചുമയുമുണ്ട്. ആവോലി, കല്ലൂർക്കാട് പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനറൽ ആശുപത്രിയിലെത്തിയത്

1500 ഓളം പനി ബാധിതർ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇന്നലെ മാത്രം 1500 ഓളം പനി ബാധിതരാണ് ഒ.പിയിൽ എത്തിയ

ത്. ഇവരിൽ 25 ഓളം പേർക്ക് ഡെങ്കിയുടെ ലക്ഷണമുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച പത്ത് ഡെങ്കിപ്പനി ബാധിതർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇടവിട്ട് കനത്തമഴയും നല്ല വെയിലും വരുന്നത് പനിബാധിതരുടെ എണ്ണം കൂട്ടുന്നതായി പറയുന്നു.

പനി ക്ളിനിക്ക് തുടങ്ങി

രോഗികളുടെ എണ്ണം കൂടിയതോടെ ഒരു കട്ടിലിൽ രണ്ട് പേരെ വീതമാണ് കിടത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി കിഴക്കൻ മേഖലയിൽ പനി വ്യാപകമാകുകയാണ്. രാപകൽ ഭേദമെന്യെ രോഗികൾ എത്തിത്തുടങ്ങിയതോടെ ജനറൽ ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങി.