കൊച്ചി: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ഇടച്ചിറ മാർത്തോമ സ്‌ക്കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ജുലായ് 13 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ.ടി ആൻഡ് ഐ.ടി, ഇ.എസ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ടെക്‌നിക്കൽ, മാനേജ്‌മെന്റ് , സെയിൽസ് ആൻഡ് മാർക്കറ്റിംഗ്,ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, ബി.എസ്.സി നഴ്‌സിംഗ് എന്നീ വിഭാഗങ്ങളിൽ 1500 ലധികം ഒഴിവുകളിലേക്ക് അർഹരായവരെ നിയമിക്കും. പ്രായം 18-35. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജുലായ് 13 ന് രാവിലെ 9.30 ന് കാക്കനാട് ഇടച്ചിറ മാർത്തോമ സ്‌ക്കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം തൊഴിൽ മേളയ്ക്ക് ഹാജരാകണം.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിൽ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ട പരിശീലന പരിപാടി ജൂലായ് 12ന് രാവിലെ 10.30 മുതൽ കാക്കനാടുള്ള എറണാകുളം സിവിൽ സ്‌റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും സ്വകാര്യ മേഖലയിലെ ജോലികൾക്ക് ആഗ്രഹമുള്ളവരുമായ ഉദ്യോഗാർത്ഥികൾ 250 രൂപ ഫീസും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2427494, 2422452 എന്നീ ടെലഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.