പിറവം: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ സി.പി.എം പിറവം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.പി. സലിം നേതൃത്വം നൽകി. സി.കെ. പ്രകാശ്, അജേഷ് മനോഹർ, മഹേഷ് കുമാർ, ജേക്കബ് പോൾ, ഏലിയാമ്മ ഫിലിപ്പ്, എൽ.ടി. ശ്രീധരൻ, എം.കെ. രാജൻ, സി.കെ. സജി, ടി. സി. അവറാച്ചൻ, കൗൺസിലർ കെ.ആർ. ശശി തുടങ്ങിയവർ സംസാരിച്ചു.