കൊച്ചി: ഹംഗറിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 'മനുഷ്യാവകാശവും ബയോ എത്തിക്‌സും' എന്ന വിഷയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച എറണാകുളം ലോ കോളേജ് വിദ്യാർത്ഥിനി അനാമിക കൃഷ്ണന് എറണാകുളം പബ്ലിക് ലൈബ്രറി സ്വീകരണം നൽകും. നാളെ (വെള്ളി) വൈകിട്ട് അഞ്ചര മണിക്ക് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന സ്വീകരണയോഗം ജസ്റ്റിസ് വി. കെ. മോഹനൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ: കൃഷ്ണൻ ബി. ഗവേഷണ പ്രബന്ധത്തെ വിലയിരുത്തി സംസാരിക്കും.