കൊച്ചി : കെട്ടിട നിർമ്മാണത്തൊഴിലാളി യൂണിയന്റെ(സി.ഐ.ടി.യു ) നേതൃത്വത്തിൽ തൊഴിലാളികളെ പങ്കെടുപ്പിച്ച് പഞ്ചഗുസ്തി മൽസരം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. വടുതല എ.വി.എസ് ആർക്കേഡിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ഒ.പി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി.വി.പ്രവീൺ, മേഖല സെക്രട്ടറി പി.കെ.ഷൺമുഖൻ, പി.കെ.ബാബു, കെ.കെ.ഭാസ്കരൻ, സി.പി.എം. ലോക്കൽ സെക്രട്ടറി എം.എം.ജിനീഷ് പ്രസംഗിച്ചു. ബാബു.എം.ചേർത്തല, രാജേഷ് ടി.വി, എം.സി.ജോർജ് എന്നിവർ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടി. 15ന് വഞ്ചി സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബാംബുകോർപ്പറേഷൻ ചെയർമാൻ കെ.ജെ.ജേക്കബ് വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.