കൊച്ചി : ഖാദർ കമ്മിഷൻ റിപ്പോർട്ടിനെതിരെ അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി നാളെ (ശനി) രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ വിദ്യാഭ്യാസ കൺവെൻഷൻ നടത്തും. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ വിഷയം അവതരിപ്പിക്കും. പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. വിൻസെന്റ് മാളിയേക്കൽ, ബി. ഗോപകുമാർ, സന്തോഷ് കുമാർ എസ്, ജാക്‌സൺ ദാസ്, ജോയ് സെബാസ്റ്റ്യൻ, ജയപ്രദീപ് വി.എസ്., ബോസ് മോൻ ജേക്കബ്, പി.എ റഹീം തുടങ്ങിയവർ പ്രസംഗിക്കും.