കൊച്ചി : കേന്ദ്ര സംസ്ഥാന ബഡ്‌ജറ്റുകളിൽ വിദേശത്ത് ജോലി ചെയ്യുന്നവരുടേയും തിരിച്ചെത്തിയവരുടെയും പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കാത്തത് നിരാശാജനകമാണെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗംഅഭിപ്രായപ്പെട്ടു.

ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പെൻഷൻ, തൊഴിൽ സംവരണം, കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ, സ്വയംതൊഴിൽ വായ്പാ തുടങ്ങിയ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കണം. അവഗണനയ്ക്കെതിരെ ആലുവ, പെരുമ്പാവൂർ, മഞ്ഞുമ്മൽ, തോപ്പുംപടി, പറവൂർ എന്നിവിടങ്ങളിൽ സായാഹ്നധർണ നടത്തും.

ജില്ലാ പ്രസിഡൻറ് പി.എസ്. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എച്ച്. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു കെ. മുണ്ടാടൻ, ഷീബ രാമചന്ദ്രൻ, പി.എം.എം. സമദ്, കുഞ്ഞമ്മ ജോർജ്, ജില്ലാ ഭാരവാഹികളായ എൻ.എം. ജമാൽ, പി.എസ്. സുബൈർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.