കൊച്ചി : കൂത്താട്ടുകുളം ചോരക്കുഴിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിച്ച കാർ സമീപത്തുള്ള ഓടയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടയം കാണക്കാരി സതി സദനത്തിൽ രാമചന്ദ്രൻ (50), മകൾ ഇന്ദു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദുവിന്റെ അഞ്ചുവയസുകാരനായ മകൻ പരിക്കേൽക്കാതെ രക്ഷപെട്ടു.