പെരുമ്പാവൂർ: ന്യൂനപക്ഷ സെൽ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ബിജു കാക്കൂരാൻ അനുസ്മരണ സമ്മേളനം നടത്തി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എം. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമതിഅംഗം ഒ. ദേവസി മുഖ്യപ്രഭാഷണം നടത്തി. ബാബു ജോൺ, ഷാനവാസ് മേത്തർ, എൽദോ.കെ.ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.