v-d-satheeshan-mla
വി.ഡി. സതീശൻ എം.എൽ.എ

പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് സി.പി.ഐ നേതാക്കൾ നടത്തിയ അവകാശവാദങ്ങൾ അടിസ്ഥാന രഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണന്ന് വി.ഡി. സതീശൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഏറ്റവുമധികം ദുരിതം ബാധിച്ച പറവൂരിൽ പ്രളയാന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന റവന്യു വകുപ്പിന്റെയും ജില്ലയുടെ ചുമതലയുള്ളതിമായ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രളയത്തിനു ശേഷം തിരിഞ്ഞു നോക്കിയട്ടില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു. പറവൂർ താലൂക്കിൽ ഒരു ലക്ഷത്തോളം വീടുകളിലാണ് വെള്ളം കയറിയത്. അതിൽ 42,000 ത്തോളം കുടുംബങ്ങൾക്കാണ് ആനുകൂല്യം കിട്ടിയട്ടുള്ളത്. ബാക്കിയുള്ളവർക്ക് ആരാണ് സഹായങ്ങൾ നൽകുമെന്ന് വി.ഡി. സതീശൻ ചോദിച്ചു. പറവൂർ താലൂക്കിൽ 2,500ലധികം വീടുകളാണ് പൂർണമായും തകർന്നത്. ഇതിന്റെ പകുതി വീടുകൾ മാത്രമാണ് സർക്കാർ നൽകുന്നത്. ഭാഗികമായി തകർന്ന വീടുകൾക്ക് നിസാര തുകകളാണ് നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. പലർക്കും അർഹിക്കുന്നതിന്റെ അഞ്ചിൽ ഒന്നു പോലും ധനസാഹയം കിട്ടിയിട്ടില്ല. അർഹതപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് സർക്കാരിൽ നിന്നും ഒരു സഹായവും കിട്ടിയിട്ടില്ല.

#പറവൂർ താലൂക്കിൽ 50,000 ത്തിലധികം അപ്പീലുകളാണ് ലഭിച്ചിട്ടുള്ളത്. അത്ര പേരുടെ പരാതി ഇപ്പോഴും നിലനിൽകുന്നുണ്ട്. പകുതിലിധികം തർന്ന വീടുകളിൽ എങ്ങിനെ ഒരു കുടുംബത്തിന് താമസിക്കാൻ സാധിക്കും. ഇവർക്ക് ഒന്നരയും രണ്ടരയും ലക്ഷം രൂപ നൽകിയാൽ ഈ വീടുകൾ പൂർവ്വസ്ഥിയിലാക്കാൻ സാധിക്കുമെന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കണം.?