health
ലോക ജനസംഖ്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല സെമിനാർ മുനിസിപ്പൽ ടൗൺ ഹാളിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല സെമിനാർ മുനിസിപ്പൽ ടൗൺ ഹാളിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷീജ എൻ.എ വിഷയാവതരണം നടത്തി. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്ന അരവിന്ദാക്ഷൻ വരച്ച ആരോഗ്യ ബോധവത്കരണ കാർട്ടൂണുകളുടെ പ്രദർശനം രാജി ദിലീപ് ഉദ്ഘാടനം ചെയ്തു. ഡോ. ആശാ വിജയൻ, ഉമാമത്ത് സലീം, ബിന്ദു സുരേഷ്, പി.പി. നിഷ, ബിനീഷ് കുമാർ , സുജാത, രജനി, ഭവില എന്നിവർ സംസാരിച്ചു.