കൊച്ചി: പ്ലാസ്റ്റിക്ക്‌വസ്തുക്കളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, ബേക്കറി അസോസിയേഷൻ ,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ,കെ.എസ്.വി.വി.എസ്,കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ്,മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. നിരോധിത കാരി ബാഗുകൾ പിടിച്ചെടുക്കുമെന്ന് അവർ അറിയിച്ചു.