പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പ്രളയാന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന നാല് വീടുകളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ഫാ. ജെയിംസ് എം. കോശി, ഫാ. ജോർജ്ജ് കാട്ടേത്ത്, ബ്ളെസി മാത്യൂ, സാം ജേക്കബ്, എംഫാർ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ ബഷീർ, മരിയദാസ്, ബിൻസി സോളമൻ, പ്രമോദ് മേനോൻ, പി.എ. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. തിരുവല്ല മാർത്തോമാ സഭയുടെ സാമ്പത്തിക സഹകരണത്തോടെ ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് കുരിശിങ്കൽ കിഷോറിനും ചിറ്റാറ്റുകര പഞ്ചായത്തിലെ മാണിയാലിൽ സിനോജിനും എംഫാർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൂട്ടുകാട് കാട്ടുകുഴിയിൽ സന്തോഷിനും വലിയപല്ലം തുരുത്തിലെ ജോയ് പള്ളത്തിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്.