വൈപ്പൻ: സിറ്റി ഗ്യാസ് പദ്ധതിയിൽ വൈപ്പിൻകരയെ ഉൾപ്പെടുത്തി എല്ലാവീടുകൾക്കും പ്രകൃതിവാതകം നൽകുവാൻ വേണ്ട അടിയന്തിര നടപടകൾ സ്വീകരിക്കണമെന്ന് കേരള സർക്കാരിനോടും പ്രമുഖ രാഷ്ട്രീയ പാർട്ടികളോടും നായരമ്പലം 1400-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദർശനം സ്വയം സഹായ സംഘം ആവശ്യപ്പെട്ടു.
വൈപ്പിൻ കരയുടെ തെക്കെ അറ്റത്ത് കൂറ്റൻ പ്രകൃതിവാതക ടാങ്ക് (പി.എൻ.ജി) നിർമ്മിച്ച് സംഭരിക്കുന്ന ഗ്യാസ് ജില്ലയുടെ ഇതരഭാഗത്തും, ജില്ലക്കു പുറത്തും വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയുടെ ഇതരഭാഗങ്ങളിലായി 41000 അപേക്ഷകൾ ഇതിനകം സ്വീകരിക്കുകയും അതിൽ അധികം പേർക്കും കണക്ഷൻ കൊടുക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ ടാങ്ക് സ്ഥിതി ചെയ്യുന്നതും ജനങ്ങൾ തിങ്ങിപാർക്കുന്നിടത്തും എപ്പോഴും പാചകവാതകം കിട്ടുന്നില്ല എന്ന പരാതികൾ ഉണ്ട്.എന്നിട്ടും പ്രകൃതി വാതകം പൈപ്പിലൂടെ വിതരണം ചെയ്യുവാനുള്ള ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല.