വൈപ്പിൻ: വൈപ്പിൻ ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 14ന് എടവനക്കാട് എച്ച്‌.ഐ.എച്ച്.എസ്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ശിഹാബ്തങ്ങൾ അനുസ്മരണവും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണവും നടക്കും. അഡ്വ.ജയശങ്കർ, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽറഹിമാൻ രണ്ടത്താണി, അഡ്വ.കെ.ഐ അബ്ദുൽ റഷീദ് എന്നിവർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിക്കും.