വൈപ്പിൻ: ട്രോളിംഗ് നിരോധനത്തെതുടർന്ന് സംസ്ഥാനത്ത് തമിഴ്‌നാട് ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വിഷം കലർത്തി കൊണ്ടുവരുന്ന മത്സ്യങ്ങൾ പഞ്ചായത്തുകൾ തോറും ആരോഗ്യ ഉദ്യോഗസ്ഥർ വിൽപ്പന കേന്ദ്രങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തണമെന്ന് മുനമ്പം യന്ത്രവത്കൃതി മത്സ്യ പ്രവർത്തകസംഘം പ്രസിഡന്റ് സുധാസ് തായാട്ട് ആവശ്യപ്പെട്ടു.
മാസങ്ങളോളം അഴുകാതെ ഇരിക്കുന്നതിനു വേണ്ടി ഏറെ ഹാനികരമായ വിഷപദാർത്ഥങ്ങൾ മത്സ്യങ്ങളിൽ ചേർത്ത് വിൽപ്പന നടത്തുകയാണ്. ചെക്ക്‌പോസ്റ്റുകളിൽ പേരിനുള്ള പരിശോധനകളിൽ ഇത് കണ്ടെത്തുന്നില്ല.
ട്രോളിംഗ് നിരോധന കാലത്തുപോലും ' മുനമ്പം മീൻ' എന്ന വ്യാജേന കിഴക്കൻ പ്രദേശങ്ങളിൽ അന്യസംസ്ഥാന മീനുകൾ വിൽക്കുന്നതിനെതിരെയും നടപടി വേണമെന്ന് സംഘം ആവശ്യപ്പെട്ടു.