വൈപ്പിൻ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് എടവനക്കാട് ഗ്രാമപഞ്ചായത്ത് പെന്റിംഗ് ഫയൽ അദാലത്ത് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നടേശൻ, സെക്രട്ടറി മനോജ് തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി. ബിൽഡിംഗ് പെർമിറ്റ്, നമ്പറിടൽ, റെഗുലറൈസേഷൻ, എൻ.ഒ.സി. എന്നീ വിഭാഗങ്ങളിലായി പരാതിക്കാർ ഹാജരായിരുന്നു.