പെരുമ്പാവൂർ: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും മുടക്കുഴ ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല ഇന്ന് നടക്കും. രാവിലെ 11 ന് മുടക്കുഴ സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന ശില്പശാലയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ക്ലാസെടുക്കും. പങ്കെടുക്കുന്ന യുവതീ യുവാക്കൾ രാവിലെ സഹകരണ ബാങ്ക് ഹാളിൽ എത്തണമെന്ന് മുടക്കുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.