പറവൂർ : പറവൂർ താലൂക്ക് കാറ്ററിംഗ് അസോസിയേഷൻ വാർഷിക സമ്മേളനം പറവൂർ ഫുഡ് സേഫ്റ്റി ഓഫീസർ വിന്നി ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഷീബ പ്രതാപൻ വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ നൽകി. വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, പി. രാജേഷ്, എം.എസ്. ശശിധരൻ, വി.ഡി. സജീവ്, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.