കൊച്ചി: പാലാ തിടനാട് കാപ്പിലിപ്പറമ്പിൽ (മൂലേച്ചാലിൽ) കെ.എം. ജോർജ് (84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി (അച്ചാമ്മ). മക്കൾ: തങ്കച്ചൻ ജോർജ് (ആൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ (എൻ.എഫ്.പി.ഇ) എറണാകുളം ജില്ലാ പ്രസിഡന്റ്, എറണാകുളം പി ആൻഡ് ടി എംപ്ലോയീസ് സൊസൈറ്റി വൈസ് പ്രസിഡന്റ്), ജെസി അഗസ്റ്റിൻ (യു.എസ്.എ), ബേബി ജോർജ് (കോക്കനട്ട് ലഗൂൺ, കുമരകം), ബീന മാത്യു , റോയിച്ചൻ ജോർജ് (ഗവ. പ്രസ് വാഴൂർ). മരുമക്കൾ: അഗസ്റ്റിൻ (യു.എസ്.എ), പുഷ്പ ജോർജ് (ഹോളി ഗോസ്റ്റ് ഹൈസ്‌കൂൾ, ആലുവ), മിനി ബേബി, മാത്യു ഫിലിപ്പ്, ജിഷ റോയി.