കൊച്ചി: ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് ഏർപ്പെടുത്തിയ 2019 ലെ യംഗ് ഹെരിറ്റേജ് റൈറ്റർ അവാർഡിന് വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സംഗമിത്ര എം. അർഹയായി. ശ്രീകൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കഥാരചനയ്ക്കാണ് അവാർഡ്. കൃഷ്ണ ഇൻ വൃന്ദാവൻ,​ മിസ്റ്റീരിയസ് ലൗവ് ഒഫ് മീരാബായ്,​ രാധാ കൃഷ്ണാ പ്രേം എന്നീ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം തീർത്ഥപാദ മണ്ഡപത്തിൽ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് സംഘടിപ്പിച്ച ചടങ്ങിൽ ഡോ. രാജൻ സംഗമിത്രയ്ക്ക് അവാർഡ് സമ്മാനിച്ചു.