മൂവാറ്റുപുഴ: ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ ഏരിയാ സമ്മേളനം 14ന് രാവിലെ 10ന് എസ്‌തോസ് ഭവനിൽ സി.ഐ.ടി.യു ജില്ലാ ട്രഷറർ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ സെക്രട്ടറി എം.എസ്. ശശി, വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ, സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ.പ്രഭാകരൻ, എം.എ. സഹീർ എന്നിവർ സംസാരിക്കും.