കൊച്ചി : ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ താഴ്ന്നപ്പോഴും രാജ്യത്ത് പെട്രോൾ,​ ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സ്പെയർ പാർട്ട്സുകൾക്ക് 28 ശതമാനം നികുതി എന്നത് കുറയ്ക്കണമെന്ന ആവശ്യം പല പ്രാവശ്യം ഉന്നയിച്ചിട്ടും ബഡ്‌ജറ്റിൽ വീണ്ടും വർദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനവിലൂടെ സംസ്ഥാന സർക്കാരും വർക്ക്ഷോപ്പുകൾക്ക് ഇരുട്ടടി നൽകി.​ സർക്കാരുകളുടെ ഇത്തരം പ്രവ‌ർത്തനങ്ങൾക്കെതിരെ സമരം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.കെ വിജയന്റെ അദ്ധ്യക്ഷത വഹിച്ചു.