കാലടി: മറ്റൂർ സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ലോക ജനസംഖ്യ ദിനാചരണം നടത്തി. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ വി.പി.പുഷ്പ സെമിനാറിൽ വിഷയം അവതരിപ്പിച്ച് പ്രസംഗിച്ചു.ഡോ.സിന്ധു ടി.പി. പൊതുജനങ്ങൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. ടോമി സംസാരിച്ചു.