കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷമത്സരങ്ങൾ ഇന്ന് ആരംഭിക്കും. 5 മുതൽ 18 വയസു വരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പദ്യപാരായണം, കരയോഗം സ്മരണിക ഗീതം എന്നിവയിലാണ് ഇന്നു മത്സരം നടക്കുന്നത്. തുടർന്നുള്ള ആഴ്ചകളിൽ നൃത്തം, ലളിതഗാനം, പ്രസംഗം,ഉപന്യാസം, വിഷ്ണുസഹസ്രനാമം, ഭഗവദ്‌ഗീത, നാരായണീയം, ഹരിനാമകീർത്തനം തുടങ്ങി വിവിധ വിഷയങ്ങളിൽ മത്സരം അരങ്ങേറും. ഫോൺ: 2361160