കാലടി: ടൗണിലും പരിസരത്തും പകർച്ചപ്പനിക്കും, ഡെങ്കിപ്പനിക്കും സാദ്ധ്യതയെന്ന് ടൗൺ റസിഡന്റ് അസോസിയേഷൻ പരാതിപ്പെട്ടു.ഓടകളിൽ കെട്ടികിടക്കുന്ന ചിത്രങ്ങൾ സഹിതം പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർക്ക് പരാതി നൽകി.
പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിറക് വശത്തെ കാനയിലും പൊതു സ്ഥലത്തും മലിനജലം കെട്ടി കിടന്ന് കൊതുക് പെരുകുന്നത് രൂക്ഷമായിട്ടുണ്ട്. സന്ധ്യയാൽ വീട്ടിൽ പോലും ഇരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തൊട്ടടുത്ത കംഫർട്ട് സ്റ്റേഷനിലെയും, സ്റ്റാൻഡിലെ ഭക്ഷണ സ്റ്റാളുകളിൽ നിന്നും ഒഴുകുന്ന മലിനജലമാണ് കൊതുക് പെരുക്കാൻ കാരണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പരാതിപ്പെട്ടു.