പറവൂർ : പ്രളയത്തിൽ വീട് പൂർണ്ണമായും ഭാഗീകമായും നാശനഷ്ടം സംഭവിച്ച കുടുംബങ്ങളിൽ കാൻസർ, ഡയാലിസിസ്, കിടപ്പു രോഗികൾ, മാനസിക പരിമിതമായ ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്ത മക്കളുള്ള കുടുംബനാഥയായ വിധവകൾ എന്നിവർക്ക് പ്രത്യുത്ഥാനം പദ്ധതിയിൽ ധനസഹായമായി 25,000 രൂപ നൽകുന്നു. കേരള ദുരന്തനിവാരണ അതോറിറ്റിയാണ് ഈ കുടുംബങ്ങളുടെ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫോറം അംഗൻവാടികളിൽ നിന്നും നഗരസഭ, പഞ്ചായത്ത് ഓഫീസുകളിൽ നിന്നും ലഭിക്കും. അവസാന തീയതി ജൂലായ് 31